Tuesday, February 10, 2009

എന്തൊരു സ്നേഹം

കണ്ണുകാണാത്ത ഒരു ആനയെ എഴുന്നളിക്കാന്‍ വേണ്ടി ആന പ്രേമികള്‍ നടത്തുന്ന ശ്രമങ്ങള്‍ കോടതി ഇടപെട്ടു തടഞ്ഞു ....

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ എഴുന്നള്ളിക്കല്‍: ആവശ്യം കോടതി നിരസിച്ചു

കൊച്ചി: ഗജരാജ സമ്രാട്ട്‌ (എന്തൊരു വര്‍ണന ) തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ തെച്ചിക്കോട്ടുകാവിലെ ഉത്സവത്തിന്‌ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഈ ആനയ്‌ക്ക്‌ ഒരു കണ്ണിന്‌ പൂര്‍ണമായും മറ്റേ കണ്ണിന്‌ ഭാഗികമായും കാഴ്‌ചയില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട്‌ ഹാജരാക്കിയാണ്‌ അനുമതി നിഷേധിച്ചതിനെ വനംവകുപ്പ്‌ ന്യായീകരിച്ചത്‌. എറണാകുളം ശിവക്ഷേത്രത്തില്‍ ഈ ആന അക്രമാസക്തനായതുമൂലം ഒരു സ്‌ത്രീയുടെ ജീവന്‍ നഷ്ടമായിരുന്നു. ഇനിയൊരപകടം തടയാന്‍ വനംവകുപ്പ്‌ സ്വീകരിക്കുന്ന മുന്‍കരുതലിനെ മറികടന്ന്‌ ഉത്തരവ്‌ നല്‍കാനാവില്ലെന്ന്‌ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്‌ വ്യക്തമാക്കി.

തെച്ചിക്കോട്ടുകാവ്‌ ദേവസ്വം പ്രസിഡന്റ്‌ തൃശ്ശൂര്‍ പേരാമംഗലം മുണ്ടയൂര്‍ വളപ്പില്‍ എം.എസ്‌. നാരായണനാണ്‌ അനുമതിക്കായി കോടതിയെ സമീപിച്ചത്‌. തെച്ചിക്കോട്ടുകാവില്‍ 11ന്‌ പറ, പൂരം, വേല എ ന്നിവയുണ്ട്‌. 1984 മുതല്‍ ഈ ആനയെയാണ്‌ എഴുന്നള്ളിക്കുന്നത്‌. വൈദ്യപരിശോധനയില്‍ ആനയ്‌ക്ക്‌ മദപ്പാടില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.


No comments:

Post a Comment