Saturday, January 17, 2009

Elephant Forced to do Temple Rituals, Even After a Surgery (Mathrubhumi - 17/1/09)

Immediately after a surgery to remove the broken glass (according to the article the size of the glass piece is around 3X4 inches)from the foot, the elephant was made to participate in the Temple rituals.
The news published in Mathrubhumi


കാലിലെ കുപ്പിച്ചില്ല്‌ നീക്കാന്‍ കൊമ്പന്‌ ശസ്‌ത്രക്രിയ

ശബരിമല: കാലില്‍ തറച്ച കുപ്പിമുറിയുടെ ബാക്കിഭാഗം നീക്കാന്‍ ഗജരാജന്‍ മലയാലപ്പുഴ രാജന്‌ സന്നിധാനത്ത്‌ ശസ്‌ത്രക്രിയ. ഏറെസമയത്തെ പ്രയത്‌നത്തിനുശേഷമാണ്‌ നാലിഞ്ച്‌ നീളവും മൂന്നിഞ്ച്‌ വീതിയുമുള്ള കുപ്പിമുറി ഡോക്ടര്‍മാര്‍ പുറത്തെടുത്ത്‌. പിന്നീട്‌ വേദനയോടെ, ആന എഴുന്നള്ളത്തിനെത്തി.

വ്യാഴാഴ്‌ച രാത്രിയാണ്‌ മാളികപ്പുറത്തിന്‌ സമീപം കൊമ്പനാനയുടെ കാലില്‍ കുപ്പിമുറി തറച്ചതും വേദനയുള്ളതിനാല്‍ എഴുന്നള്ളത്തില്‍നിന്ന്‌ ഒഴിവാക്കിയതും.

രാത്രിതന്നെ പമ്പയില്‍നിന്ന്‌ മൃഗഡോക്ടര്‍മാരായ ബെന്നപ്പന്‍, രമേശ്‌ എന്നിവര്‍ എത്തിയെങ്കിലും കുപ്പിമുറി പൂര്‍ണമായും നീക്കാനായില്ല. വെള്ളിയാഴ്‌ച പുലര്‍ച്ചയോടെ കോട്ടയത്തുനിന്ന്‌ ദേവസ്വത്തിന്റെ വെറ്ററിനറി സര്‍ജന്‍ ഡോ. ശശീന്ദ്രദേവ്‌ എത്തി ആനയെ മയക്കിയശേഷമായിരുന്നു ശസ്‌ത്രക്രിയ. പമ്പയിലെ ഡോക്ടര്‍മാരും ഒപ്പമുണ്ടായിരുന്നു. ആറിഞ്ചോളം ആഴമുണ്ട്‌ മുറിവിന്‌.

കുത്തിവയ്‌പിനെത്തുടര്‍ന്ന്‌ മണിക്കൂറുകളോളം മയക്കം തുടര്‍ന്ന ആനയെ മറ്റ്‌ അസ്വസ്ഥതകളില്ലാത്തതിനാല്‍ വൈകീട്ട്‌ എഴുന്നള്ളിച്ചു. പന്തളം രാജപ്രതിനിധിയെ സ്വീകരിക്കാനായിരുന്നു ആദ്യ യാത്ര. രാത്രി പതിനെട്ടാംപടിക്കലേക്ക്‌ മാളികപ്പുറത്തമ്മയുടെ തിടമ്പുമേറ്റി.

മലയാലപ്പുഴ ദേവസ്വംവക ഈ ആനയെയാണ്‌ കുറച്ച്‌ വര്‍ഷങ്ങളായി മകരവിളക്ക്‌ ഉത്സവത്തിന്‌ ശബരിമലയില്‍ എഴുന്നള്ളിക്കുന്നത്‌. മലയാലപ്പുഴ ക്ഷേത്രത്തില്‍നിന്ന്‌ ഇരുമുടിക്കെട്ടേന്തിയാണ്‌ ഈ കൊമ്പന്‍ ദിവസങ്ങള്‍ക്കുമുമ്പ്‌ മലകയറിയത്‌. പാപ്പാന്മാരായ സി.എന്‍. ശിവരാമനും ജി. സന്തോഷ്‌കുമാറും മറ്റൊരു സഹായിയും വനയാത്രയ്‌ക്ക്‌ ഒപ്പമുണ്ടായിരുന്നു.

ആനയ്‌ക്ക്‌ മുറിവേറ്റതറിഞ്ഞ്‌ മലയാലപ്പുഴനിന്ന്‌ ഒട്ടേറെപ്പേര്‍ വിവരം തിരക്കിക്കൊണ്ടിരുന്നു. പരിചയക്കാര്‍ അടുത്തുചെല്ലുമ്പോള്‍ കൊമ്പന്‍ കണ്ണീരൊഴുക്കിയത്‌ പലരെയും വേദനിപ്പിച്ചു. (what a stupidity..... feel pity for the journalist ..... When will our news papers stop these kinds of cheap sensationalism)


No comments:

Post a Comment