കോഴിക്കോട്: തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു.
പുല്‍പ്പള്ളി ചെറ്റപ്പാലം മണിയില്‍വീട്ടില്‍ രാജേഷ്(27)ആണ് മരിച്ചത്. പുല്ലൂരാംപാറ പള്ളിപ്പടി മുരിങ്ങയില്‍ പാലത്തിനുസമീപത്താണ് സംഭവമുണ്ടായത്.
തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയെ കൃഷി സ്ഥലത്തിനു സമീപം തളച്ചിരിക്കുകയായിരുന്നു.
ഈ സമയം ജോലികഴിഞ്ഞ് അതുവഴി പോകുകയായിരുന്ന രാജേഷിനെ ആന ചവിട്ടികൊലപ്പെടുത്തുകയാണുണ്ടായത്. പാപ്പന്മാര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.

No comments:
Post a Comment