Thursday, January 29, 2009

A Good Initiative from Temple Authorities

One more temple decided to remove elephant from "Para". After Kanichikulangara temple, Mullakkal Temple from Thrissur also decided to conduct "Para"with out elephant. Hope other temples will also follow this path.

Mathrubhumi (29/01/09)

മുല്ലയ്‌ക്കല്‍ ഭഗവതീക്ഷേത്രത്തില്‍ ദേശപ്പറയ്‌ക്ക്‌ ആനയെ ഒഴിവാക്കി

തൃശ്ശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മുല്ലയ്‌ക്കല്‍ ഭഗവതീക്ഷേത്രത്തിലെ ഭരണിവേലയോടനുബന്ധിച്ചുള്ള ദേശപ്പറയെടുപ്പിന്‌ ആനയെ ഒഴിവാക്കി ക്ഷേത്രകോമരത്തിന്റെ നേതൃത്വത്തില്‍ പറയെടുക്കുന്നതിന്‌ ഉത്തരവായി. നാട്ടാനപരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ ആനയെവെച്ച്‌ പറയെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ്‌ തീരുമാനം.

മുല്ലയ്‌ക്കല്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷം പറയെടുപ്പിന്‌ നാട്ടാനപരിപാലനചട്ടം തടസ്സമാകുമെന്ന്‌ കാണിച്ച്‌ ഒരു ഭക്തന്‍ ഹൈക്കോടതിയില്‍ കേസ്‌ നല്‍കിയെങ്കിലും നാട്ടാനപരിപാലനചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്‌ മാത്രമേ പറയെടുപ്പ്‌ നടത്താവൂ എന്ന്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭരണിവേല ഫിബ്രവരി 2 തിങ്കളാഴ്‌ചയാണ്‌.



Lack of Facilities at Guruvayoor Elephant Camp

Why Guruvayoor Devaswam should maintain these poor creatures? They should stop this tradition immediately.

Mathrubhumi (29/01/09)

ഗുരുവായൂരില്‍ ആനകള്‍ക്ക്‌ സൗകര്യം പോരെന്ന്‌ ഉപസമിതി

ഗുരുവായൂര്‍:അറുപത്തിനാല്‌ ആനകളെ സംരക്ഷിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനക്കോട്ടയില്‍ അത്രയും ആനകള്‍ക്ക്‌ സൗകര്യംപോരെന്ന്‌ ആനപരിപാലനനിയമം സംബന്ധിച്ച നിയമസഭാ ഉപസമിതി വിലയിരുത്തി.

ആനകളെ കുളിപ്പിക്കാന്‍ സൗകര്യമായ കുളം ഇല്ല. ശുദ്ധജലം നല്‍കാന്‍ സംവിധാനംകുറവ്‌, ആനകളെ നിര്‍ത്താന്‍ പച്ചിലമേഞ്ഞ ഷെഡ്‌ വേണം. തുടങ്ങിയ കാര്യങ്ങള്‍ ഉപസമിതിയംഗങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി.

നാട്ടാന പരിപാലനനിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട്‌ പൊതുജനാഭിപ്രായം തേടുന്നതിനും തെളിവെടുപ്പിനുമായാണ്‌ ഉപസമിതി ആനക്കോട്ടയിലെത്തിയത്‌.

ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ വി.രതീശന്‍, ജീവധനം സൂപ്രണ്ട്‌ വി.മോഹന്‍കുമാര്‍, ഫോറസ്റ്റ്‌ ഡെപ്യൂട്ടി റേഞ്ചര്‍ കെ.നസറുദ്ദീന്‍ കുഞ്ഞ്‌,ഡോക്ടര്‍മാരായ കെ.ഈശ്വരന്‍, സനല്‍ ജി.ചീരന്‍, പി.ബി.ഗിരിദാസ്‌ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Elephant Created Problems due to Intense Torture

Mathrubhumi (29/01/09)
ഇടഞ്ഞ ആന രണ്ടുമണിക്കൂര്‍ ജനത്തെ വിരട്ടി

കൊല്ലം:തിടമ്പും പൂജാരിയും പുറത്തിരിക്കേ കൊമ്പന്‍ ഇടഞ്ഞു. അടുത്തുനിന്ന ആനയെ കുത്തിമുറിവേല്‌പിച്ചു. ക്ഷേത്രവളപ്പിലെ മൂന്നു തെങ്ങുകള്‍ കുത്തിമറിച്ചു. മിനിബസ്സിന്റെ ചില്ല്‌ അടിച്ചുടച്ചു. ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ ഗേറ്റും തകര്‍ത്തു. രണ്ടുമണിക്കൂര്‍ പ്രദേശത്തെ കിടിലംകൊള്ളിച്ച ആന ഒടുവില്‍ ഉടമ എത്തിയപ്പോള്‍ വരുതിയിലായി. രക്ഷപ്പെട്ടെന്ന്‌ വിശ്വസിക്കാനാവാതെ പൂജാരി ആനപ്പുറത്തുനിന്ന്‌ ജീവിതത്തിലേക്കിറങ്ങി. പാപ്പാനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

രാമന്‍കുളങ്ങര പടിഞ്ഞാറേകാവ്‌ ഗംഗാദേവീക്ഷേത്രത്തില്‍ (കൊച്ചുനട) ബുധനാഴ്‌ച വൈകിട്ടാണ്‌ സംഭവം. വെള്ളിമണ്‍ സ്വദേശി ഓമനക്കുട്ടന്റെ ഗണപതിയെന്ന ആനയാണ്‌ ഇടഞ്ഞത്‌. ശക്തികുളങ്ങര ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ പൂജാരി തിരുമുല്ലവാരം മുണ്ടഴികത്ത്‌ മഠത്തില്‍ പ്രസാദാ (22)ണ്‌ ആനപ്പുറത്തുനിന്ന്‌ പോറല്‍പോലുമേ'ാതെ രക്ഷപ്പെട്ടത്‌. പാപ്പാന്‍ പത്തനംതിട്ട സ്വദേശി അച്ചന്‍കുഞ്ഞാ (42)ണ്‌ പോലീസ്‌ കസ്റ്റഡിയിലായത്‌.

ക്ഷേത്രത്തില്‍ ഒമ്പതുദിവസമായി നടന്ന ഉത്സവത്തിന്റെ സമാപനമായിരുന്നു ബുധനാഴ്‌ച. തിടമ്പെഴുന്നള്ളത്തിനായി സമീപത്തുള്ള മണലില്‍ ക്ഷേത്രത്തിലേക്ക്‌ പോകാന്‍ മറ്റു രണ്ടാനകള്‍ക്കൊപ്പം തയ്യറായി നില്‍ക്കുമ്പോഴാണ്‌ ഗണപതി ഇടഞ്ഞത്‌. ഉച്ചമുതല്‍ ആനയെ ഉപദ്രവിക്കുകയായിരുന്ന പാപ്പാനോടുള്ള ദേഷ്യം മൂലമായിരുന്നു ഇതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാപ്പാനെ ലക്ഷ്യംവച്ച്‌ മുന്നോട്ടാഞ്ഞ ആന ക്ഷേത്രത്തിന്റെ ഗേറ്റ്‌ തകര്‍ത്തു. പിന്നീടാണ്‌ അക്രമം തുടങ്ങിയത്‌. ഇതോടെ ജനം വിരണ്ടു. സംഭവമറിഞ്ഞ്‌ അഗ്നിശമനസേനയും ശക്തികുളങ്ങരയില്‍നിന്ന്‌ പോലീസും കുതിച്ചെത്തിയെങ്കിലും ഒന്നും ചെയ്യാനയില്ല. തടിച്ചുകൂടിയ ജനത്തെ നിയന്ത്രിക്കാനും പോലീസ്‌ പാടുപെട്ടു. ആറരയോടെ എലിഫെന്റ്‌ സ്‌ക്വാഡ്‌ സ്ഥലത്തെത്തി. മയക്കുവെടി വയ്‌ക്കാന്‍ ആലോചിച്ചെങ്കിലും പുറത്ത്‌ ആളിരിക്കുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ഏഴരയോടെ ഉടമ ഓമനക്കുട്ടന്‍ എത്തി പഴക്കുല നല്‍കിയതോടെയാണ്‌ ഗണപതി ശാന്തനായത്‌. നൊടിയിടയില്‍ ആനയെ തളയ്‌ക്കുകയും ചെയ്‌തു. ആനപ്പുറത്തുനിന്ന്‌ ഇറങ്ങിയ പ്രസാദിനെ ജനം അഭിനന്ദനം കൊണ്ടുമൂടി.




Prior Permission Required for Using Elephants in Temple Rituals

Mathrubhumi (29/01/09)

ആനയെഴുന്നള്ളിപ്പിന്‌ അനുവാദം വാങ്ങണം

തിരുവനന്തപുരം: ആനകളെ ഉത്സവങ്ങള്‍ക്ക്‌ എഴുന്നള്ളിക്കുന്നതിന്‌ ജില്ലാ കളക്ടറുടെയോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം.

ഉത്സവങ്ങള്‍ക്ക്‌ എലിഫന്റ്‌സ്‌ക്വാഡിലെ വെറ്ററിനറി സര്‍ജന്മാരുടെ സേവനം ഉറപ്പുവരുത്തണം. ഉത്സവ സ്ഥലങ്ങളില്‍ പ്രതീക്ഷിക്കുന്ന ജനക്കൂട്ടത്തിനും ഉദ്ദേശിക്കുന്ന അത്രയും ആനകള്‍ക്കും യഥേഷ്ടം പെരുമാറാനുള്ള സ്ഥലം ഉണ്ടെന്ന്‌ ജില്ലാ പോലീസ്‌ സൂപ്രണ്ടില്‍ നിന്നോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്നോ അനുമതി പത്രം ഉണ്ടായിരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു



Saturday, January 24, 2009

Elephant Drowned in Swamp (24/01/09)

An Article from Mathrubhumi and Deshabhimani Published on 24th January and from Kerala Kaumudi published on 25th January, says an elephant was fully drowned in a swamp near cochin. The elephant was hit by a car and later it fell into that swamp. The elephant was rescued after around 24 hours.

This elephant is owned by Polakkulam Narayanan (a poor elephant owner - is this the same person involved in the infamous Polakkulam Tourist Home Murder case?). Yet another example of the ignomious background of elephant owners of Kerala.

Mathrubhumi 24/01/09

കാര്‍ ഇടിച്ച്‌ വിരണ്ടോടിയ ആന ചതുപ്പില്‍വീണു

കൊച്ചി: കാര്‍ ഇടിച്ചതിനെ തുടര്‍ന്ന്‌ വിരണ്ടോടിയ ആന ചതുപ്പില്‍വീണു. പോളക്കുളം നാരായണന്റെ ഉടമസ്ഥതയിലുളള വിഷ്‌ണു നാരായണന്‍ എന്ന ആനയാണ്‌ ചതുപ്പില്‍ വീണത്‌. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്‌ കത്രിക്കടവിനു സമീപംവച്ച്‌ ആനയെ കാര്‍ ഇടിച്ചത്‌.

തുടര്‍ന്ന്‌ നഗരത്തിലൂടെ ഓടിയ ആന തേവര കിന്‍കോ ബോട്ട്‌ യാര്‍ഡിനു സമീപമുള്ള ചതുപ്പില്‍ വീണു. കാറില്‍ സഞ്ചരിച്ച രണ്ടുപേരെ പരിക്കുകളോടെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.






Wednesday, January 21, 2009

Elephant Attacked Bystander (Mathrubhumi 21/01/09)

കുന്നംകുളത്തിനടുത്ത്‌ ആനയിടഞ്ഞ്‌ യാത്രക്കാരനെ കുത്തി

തൃശൂര്‍: കോഴിക്കോട്‌ - തൃശൂര്‍ റൂട്ടില്‍ കുന്നംകുളത്തിനടുത്ത്‌ കേച്ചേരിയില്‍ ആന ഇടഞ്ഞ്‌ വഴിയാത്രക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

രാവിലെ കേച്ചേരിയില്‍ ബസ്‌ കാത്തുനില്‍ക്കുകയായിരുന്ന ശങ്കരന്‍ എഴുത്തച്ഛനെയാണ്‌ തൃശൂരിലെ ആളൂരില്‍ നിന്ന്‌ ഉത്സവത്തിന്‌ എഴുന്നള്ളിച്ച്‌ മടങ്ങുകയായിരുന്ന തൃത്തല്ലൂര്‍ മുരളീകൃഷ്‌ണന്‍ എന്ന ആന കുത്തിയത്‌. ഇയാളെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.

Sunday, January 18, 2009

A Poor (or a typical) Elephant Owner from Kerala

Look at an elephant owner from Kerala, having six elephants.... he is notorious criminal... (read the article published in Mathrubhumi on 18th Jan 2009)

Majority of the remaining elephant owners are also in one way or other involved in these kinds of activities...directly or indirectly...
Have you ever investigated into the real business behind the present day elephant owners?

Mathrubhumi (18/01/09)


വെട്ടുകുട്ടന്റെ സൈന്യത്തില്‍ ആനമുതല്‍ പാമ്പുവരെ

കൊല്ലം:'ഞാന്‍ വെട്ടുകുട്ടന്‍, കേട്ടു കാണും'-ഗുണ്ടാ ആക്ട്‌ പ്രകാരം അറസ്റ്റിലായ വെട്ടുകുട്ടന്‍ എന്ന പ്രകാശന്‍ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെ.

അത്യപൂര്‍വമാണ്‌ ഇയാളുടെ ജീവിതം. ആര്‍ക്കും പിടികൊടുക്കാതെ ചില അഭിഭാഷകരുടെയും രാഷ്‌ട്രീയക്കാരുടെയും തണലില്‍ വര്‍ഷങ്ങളായി ഗുണ്ടാ നേതാവായി വാഴുകയായിരുന്നു. മുമ്പ്‌ പല പോലീസ്‌ ഓഫീസര്‍മാരും രാത്രിയില്‍ മണിക്കൂറുകളോളം വെട്ടുകുട്ടന്റെ തൊട്ടുമുന്നില്‍ കാവലിരുന്നിട്ടുണ്ട്‌. ഒടുവില്‍ വിഷപ്പാമ്പുകളെക്കണ്ട്‌ അവരൊക്കെ പിന്‍മാറിയ കഥ നഗരത്തിന്‌ പറയാനുണ്ട്‌.

ഇയാള്‍ക്ക്‌ സ്വന്തമായി ആറ്‌ ആനകളുണ്ട്‌.ആനയോടൊപ്പമാണ്‌ ഉറക്കം. അതിവിദഗ്‌ധനായ പാമ്പാട്ടികൂടിയാണ്‌ പ്രകാശന്‍. പാമ്പ്‌ മുരുകന്‍ ഉറ്റ സുഹൃത്തും.

വിവിധ സ്ഥലങ്ങളിലുള്ള കാട്ടില്‍നിന്ന്‌ വിഷപ്പാമ്പുകളെ പിടിക്കുന്ന പ്രകാശന്‍ അവയെ സ്വന്തം താവളത്തില്‍ കൊണ്ടുവരും. ആനയെ കെട്ടുന്നതിന്‌ തൊട്ടടുത്തായി രാത്രിയിലും പകലും ഇവയെ തീറ്റ കൊടുത്ത്‌ പോറ്റും.

മുരുകന്‍ പിടിക്കുന്ന നിരവധി പാമ്പുകളെയും ഇയാള്‍ക്ക്‌ കൈമാറാറുണ്ടെന്ന്‌ എസ്‌.ഐ. അലക്‌സാണ്ടര്‍ തങ്കച്ചന്‍ പറഞ്ഞു.

ആന, അതിനിടയില്‍ പാമ്പ്‌, നടുവില്‍ പ്രകാശനും. പിന്നെ ആരും ധൈര്യപൂര്‍വം ഇയാളുടെ സങ്കേതത്തില്‍ കടക്കാന്‍ ശ്രമിക്കില്ല. ഈ 'സൈന്യ'ങ്ങള്‍ ഉള്ളതുകൊണ്ടു തന്നെയാണ്‌ ഇയാള്‍ ഇതുവരെ പോലീസ്‌ വലയില്‍ ആകാതിരുന്നതും. ജെല്ലിക്കെട്ട്‌ കാളയെ സംരക്ഷണത്തിനായി ഉപയോഗിച്ചത്‌ ഇതാദ്യവും.

കുറച്ചുനാള്‍മുമ്പ്‌ നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ ഇയാളുടെ വക ആന ഇടഞ്ഞു. അന്ന്‌ അതിന്റെ ചിത്രമെടുക്കാന്‍ തുനിഞ്ഞ പത്രഫോട്ടോഗ്രാഫര്‍മാരെ ഇയാള്‍ വിരട്ടി ഓടിച്ചിരുന്നു.